തിരുവനന്തപുരം : വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരിയെ നിയമിച്ചു. ചന്ദ്രൻ തില്ലങ്കേരിയുടെ ...
തിരുവനന്തപുരം : വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരിയെ നിയമിച്ചു. ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചെന്നാണ് വിവരം. നിലവിൽ കെപിസിസി സെക്രട്ടറിയാണ് ചന്ദ്രൻ തില്ലങ്കേരി.
ബന്ധു നിയമന വിവാദത്തെത്തുടർന്ന് മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് ചന്ദ്രൻ തില്ലങ്കേരിയെ തെരഞ്ഞെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി.
Key Words : KPCC Secretary Chandran Thillankeri, Special Private Secretary, Minister Sunny Joseph


COMMENTS