തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോള് വി...
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോള് വിഭാഗം ഉദ്യോഗസ്ഥനായ ശ്രീകുമാറിനെ സസ്പെൻ്റ് ചെയ്തു.
പ്രോട്ടോകോള്‍ ഉദ്യോഗസ്ഥരും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയ വിനിമയത്തിലെ വീഴ്ചയെ തുടർന്നാണ് യാത്ര മുടങ്ങിയതെന്നാണ് കണ്ടെത്തല്‍. ശനിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്നുള്ള യാത്രയാണ് മുടങ്ങിയത്.
ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുന്നതിനായി വിമാനത്താവളത്തില്‍ എത്തിയെങ്കിലും പിണറായിക്ക് വിമാനത്തില്‍ കയറാനായില്ല. തുടർന്ന് അദ്ദേഹം മറ്റൊരു വിമാനത്തില്‍ കോഴിക്കോട്ടേയ്ക്ക് എത്തുകയായിരുന്നു. പോളിറ്റ് ബ്യൂറോയില് പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്ഹിയില്‍ എത്തിയത്.
Key Words : Pinarayi Vijayan, Flight Delay, Suspension

COMMENTS