K.B Ganesh Kumar out from NSS director board
കോട്ടയം: എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്നും മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാറിനെ നീക്കം ചെയ്തു. പത്തനാപുരം താലൂക്ക് യൂണിയനിലെ തര്‍ക്കത്തെ തുടര്‍ന്നാണ് തീരുമാനം.
ഒന്‍പത് പേരുടെ അംഗത്വമായിരുന്നു പുതുക്കി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഗണേഷ് കുമാര്‍ ഒഴികെ ബാക്കി എട്ടു പേരുടെയും അംഗത്വം പുതുക്കി നല്‍കുകയായിരുന്നു.
ഗണേഷ് കുമാറിനു പകരം ബി.ആര്‍.കെ ബാബുവിനെയാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാതിരുന്നതാണ് ഗണേഷ് കുമാറിന് വിനയായത്.
Keywords: K.B Ganesh Kumar, NSS director board, Remove


COMMENTS