Karnataka minister Ramalinga Reddy resigns
ബംഗളൂരു: കര്‍ണ്ണാടക മന്ത്രിസഭയില്‍ പൊട്ടിത്തെറി. ജലസേചന വകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാമലിംഗ റെഡ്ഡി രാജിവച്ചു.
ജലസേചന വകുപ്പ് ഏറ്റെടുക്കാനാവില്ലെന്നും ബംഗളൂരു നഗര വികസന വകുപ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് രാജി. ഡി.കെ ശിവകുമാര്‍ മന്ത്രിസഭ അധികാരമേറ്റ് രണ്ടു ദിവസത്തിനുള്ളിലാണ് കല്ലുകടി.
താനിനി മന്ത്രിയാകാനില്ലെന്നും തനിക്ക് ഇങ്ങോട്ട് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതാണ് ബംഗളൂരു നഗര വികസന വകുപ്പെന്നും എംഎല്‍എ ആയും കോണ്‍ഗ്രസ് അംഗമായും തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കി. നിലവില്‍ കൃഷ്ണ ബൈര ഗൗഡയാണ് ബംഗളൂരു നഗര വികസന വകുപ്പ് മന്ത്രി.
Keywords: Karnataka, Minister, Ramalinga Reddy, D.K Shivakumar, Resign


COMMENTS