തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കാന്‍ വൈകില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കും. എന്നാല്...
തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കാന്‍ വൈകില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കും. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു തുടങ്ങിയ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാഗമല്ലെന്നും ഈ പദ്ധതി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിേെല്ലാന്നും ഈ മാസത്തെ പെന്‍ഷന്‍ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്ഷേമ പെന്‍ഷന്‍ കിട്ടിയില്ലെന്ന് ലോസ് ആഞ്ചല്‍സില്‍ ഉള്ളയാള്‍ പരാതിപ്പെട്ടെന്ന് സഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍. മകന്‍ വിദേശത്തുള്ളതുകൊണ്ട് അമ്മക്കു പെന്‍ഷന് അയോഗ്യത പറയാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി. അര്‍ഹര്‍ക്കു കിട്ടാതെ പോകരുതെന്നേയുള്ളൂവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
Key Words : Pension, VD Satheesan

COMMENTS