ടെഹ്റാൻ∙ ഓൺലൈൻ സംഗീതപരിപാടിയിൽ ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് അറസ്റ്റിലായ ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ. 2024ൽ യൂട...
ടെഹ്റാൻ∙ ഓൺലൈൻ സംഗീതപരിപാടിയിൽ ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് അറസ്റ്റിലായ ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ. 2024ൽ യൂട്യൂബ് ചാനലിലൂടെ തൽസമയ സംപ്രേഷണം നടത്തിയ ഓൺലൈൻ സംഗീതപരിപാടിയിൽ തലമറച്ച് ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചാണ് പരസ്തൂവിനെ അറസ്റ്റ് ചെയ്തത്. പരസ്തൂവിന്റെ സംഘത്തിലെ മറ്റ് എട്ട് അംഗങ്ങൾക്കും ശിക്ഷ ലഭിച്ചിട്ടുണ്ട്.
ഖോമിലെ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്കു പുറമെ രണ്ടുവർഷത്തേക്ക് ഇറാനിൽനിന്ന് പുറത്തുപോകുന്നതിനും സാംസ്കാരിക പരിപാടികൾ പങ്കെടുക്കുന്നതിനും വിലക്കുമേർപ്പെടുത്തിയിട്ടുണ്ട്. ‘അശ്ലീലവും അസന്മാർഗികവുമായ ളള്ളടക്കം’ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
Key Words : Iranian Singer, Hijab

COMMENTS