വാഷിംഗ്ടൺ: വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഇറാൻ എന്ന രാജ്യം പിന്നീട് ഭൂമുഖത്ത് നിലനിൽക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ...
ഇരുകൂട്ടരും തമ്മിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ ഇറാൻ പരസ്യമായി ലംഘിച്ചെന്നാണ് യുഎസ് ആരോപിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, തീരദേശ റഡാർ സംവിധാനങ്ങൾ എന്നിവയ്ക്ക് നേരെ യുഎസ് യുദ്ധവിമാനങ്ങൾ അതിശക്തമായ ആക്രമണമാണ് നടത്തിയത്.
"ഞങ്ങൾക്ക് ഇനി വിവേകത്തോടെ പെരുമാറാൻ സാധിക്കാത്ത ഒരു ഘട്ടം വന്നേക്കാം. ഞങ്ങൾ വളരെ വിജയകരമായി തുടങ്ങിയ ജോലി സൈനികമായി പൂർത്തിയാക്കാൻ ഞങ്ങൾ നിർബന്ധിതരായേക്കും. അങ്ങനെ സംഭവിച്ചാൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പിന്നീട് നിലനിൽക്കില്ല!" - ട്രംപ് വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക സമാധാന കരാർ ആഴ്ചകൾക്കുള്ളിൽ തകർന്നത് പശ്ചിമേഷ്യയെ വീണ്ടും കടുത്ത യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ട്രംപിന്റെ പുതിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Key Words : Donald Trump, Iran-US War

COMMENTS