ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ചരക്കുവിമാനം തകർന്നുവീണു തീപിടിച്ചു. ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ വിമ...
ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ചരക്കുവിമാനം തകർന്നുവീണു തീപിടിച്ചു. ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ വിമാനത്തിൻ്റെ പൈലറ്റ് വീരമൃത്യു വരിച്ചു. വ്യോമസേനയുടെ പ്രധാന ട്രാൻസ്പോർട്ട് വിമാനങ്ങളിലൊന്നായ എ.എൻ - 32 (ആൻ്റനോവ്-32) ആണ് അപകടത്തിൽപ്പെട്ടത്.
പതിവ് പറക്കലിന് ശേഷം ജോർഹട്ട് എയർബേസിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലാൻഡിങ് സമയത്തുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട് പുറത്തേക്ക് പോവുകയും, ഇടിച്ചിറങ്ങിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയുമായിരുന്നു.
അപകടവിവരമറിഞ്ഞ് വ്യോമസേനയുടെ ഫയർ ഫൈറ്റിങ് യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വിമാനത്തിൽ മറ്റ് ജീവനക്കാർ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും, അപകടത്തിൻ്റെ കൃത്യമായ കാരണത്തെക്കുറിച്ചും വ്യോമസേന ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Key Words : flight Crash

COMMENTS