കൊച്ചി: സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന പരാതിയിൽ, വ്യവസായി ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയയിലൂടെ നടത്ത...
കൊച്ചി: സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന പരാതിയിൽ, വ്യവസായി ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയയിലൂടെ നടത്തിയ പരസ്യമായ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി ഹണി റോസ്.
ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ മോശം പരാമർശങ്ങൾക്കെതിരെ ഹണി റോസ് നിയമപോരാട്ടം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് തെറ്റ് പൂർണ്ണമായി ഏറ്റെടുത്ത് ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയത്.താൻ നടത്തിയ പരാമർശങ്ങൾ ഹണി റോസിനും കുടുംബത്തിനും വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും, അതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
വാക്കുകളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും, തനിക്കെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കാൻ ഹണി റോസ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ബോബി ചെമ്മണ്ണൂരിന്റെ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ മാപ്പപേക്ഷ താൻ സ്വീകരിക്കുന്നതായും ഹണി റോസ് അറിയിച്ചു. എന്നാൽ, താൻ നൽകിയ കേസ് പിൻവലിക്കുന്നതുൾപ്പെടെയുള്ള ബാക്കി കാര്യങ്ങളിൽ കൃത്യമായ ആലോചനകൾക്ക് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക എന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
Key Words : Honey Rose, Bobby Chemmannur

COMMENTS