High court grants police protection to viral kumbh mela girl
കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കുടുംബത്തില്‍ നിന്ന് സംരക്ഷണം തേടിയുള്ള പെണ്‍കുട്ടിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
പ്രഥമദൃഷ്ട്യാ പെണ്‍കുട്ടിയുടെ ജീവന് സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി തീര്‍പ്പാകുന്നതുവരെ സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും എസ്എച്ച്ഒയ്ക്കും കോടതി നോട്ടീസ് നല്‍കി. കേസ് ജൂലായ് 10 ന് വീണ്ടും പരിഗണിക്കും.
അതേസമയം കേരളത്തില്‍ വച്ച് മുതിര്‍ന്ന സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: High court, Viral kumbh mela girl, Police protection, Marriage, CPM


COMMENTS