കൊച്ചി: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന...
കൊച്ചി: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എ.എം. ആരിഫ് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജി. ഗിരീഷിന്റെ ബെഞ്ചാണ് ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.സിവിൽ നടപടിക്രമ ചട്ടങ്ങളിലെ (CPC) ഓർഡർ 7 റൂൾ 11 പ്രകാരം, കൃത്യമായ നിയമപരമായ അടിസ്ഥാനമില്ലാത്തതിനാലാണ് പ്രാഥമിക ഘട്ടത്തിൽ തന്നെ കോടതി ഹർജി തള്ളിയത്.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കെ.സി. വേണുഗോപാൽ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടത്തിയെന്നും അതിനാൽ അദ്ദേഹത്തിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നുമായിരുന്നു മുൻ എം.പി കൂടിയായ എ.എം. ആരിഫിന്റെ വാദം.നേരത്തെ ഈ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് എ. ബദറുദ്ദീൻ കേൾക്കുന്നതിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഹർജി ജസ്റ്റിസ് ജി. ഗിരീഷിന്റെ ബെഞ്ചിലേക്ക് മാറ്റിയത്. 2024-ൽ നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ 63,513 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എ.എം. ആരിഫിനെ പരാജയപ്പെടുത്തി കെ.സി. വേണുഗോപാൽ ആലപ്പുഴ മണ്ഡലം തിരിച്ചുപിടിച്ചത്. കോടതിയുടെ ഈ പുതിയ ഉത്തരവോടെ കെ.സി. വേണുഗോപാലിന്റെ എം.പി സ്ഥാനത്തിനുള്ള നിയമപരമായ തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്.
Key Words : High Court, AM Ariff, K.C. Venugopal

COMMENTS