High court cancels Thiruvananthapuram 20 BJP councillors oath
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ബലിദാനികളുടെ അടക്കം പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി ഇവരോട് നിര്‍ദ്ദേശിച്ചു. 20 ബി.ജെ.പി കൗണ്‍സിലര്‍മാരാണ് ഇപ്രകാരം ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തതെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി ദീപക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
Keywords: High court, BJP councillors, Thiruvananthapuram, Oath


COMMENTS