കാസർകോട്/വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, വയനാട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ...
കാസർകോട്/വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, വയനാട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6, ശനിയാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തര നടപടി.അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന ശാലകൾ, ട്യൂഷൻ സെന്ററുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. കൂടാതെ, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരുവിധ മാറ്റവുമുണ്ടായിരിക്കില്ലെന്ന് കളക്ടർമാർ അറിയിച്ചു. കുട്ടികളെ യാതൊരു കാരണവശാലും ജലാശയങ്ങളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങാൻ അനുവദിക്കരുതെന്നും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Key Words : Heavy Rain, Red Alert

COMMENTS