Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിച്ചുയരുന്നു. ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയെയാണ് രണ്ടു ദിവസമായി താഴ്ന്നു കൊണ്ടിരുന്ന സ്വര്‍ണ്ണവില വീണ്ടും കുതിച്ചുയര്‍ന്നത്.
ഗ്രാമിന് 270 രൂപയുടെയും പവന് 2160 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13,620 രൂപയും പവന് 1,08,960 രൂപയുമായി. സ്വര്‍ണ്ണം പവന് ഒരു ലക്ഷത്തില്‍ താഴെയാകുമെന്ന കണക്കുകൂട്ടലിനിടെയാണ് ഈ കുതിച്ചുകയറ്റം.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 220 രൂപ വര്‍ദ്ധിച്ച് 11,250 രൂപയായി. 14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 170 രൂപ വര്‍ദ്ധിച്ച് 8715 രൂപയും 9 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 110 രൂപ വര്‍ദ്ധിച്ച് 5620 രൂപയുമായി. അതേസമയം വെള്ളി ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 260 രൂപയായി.
Keywords: Gold rate, Today, Increase, Kerala


COMMENTS