Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ്ണവില കുറയുന്നത്. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 14,275 രൂപയും പവന് 1,14,200 രൂപയുമായി. എന്നാല്‍ ഇന്നത്തെ വിലയില്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പത്തു ശതമാനം പണിക്കൂലി സഹിതം 1,29,400 രൂപയോളമാകും.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണ്ണ വിലയെ ബാധിക്കുന്നത്. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,795 രൂപയായി. വെള്ളി ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 275 രൂപയായി.
Keywords: Gold rate, Today, Kerala, Decrease


COMMENTS