ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ഇന്ധന വില കൂട്ടി. 10 ശതമാനത്തിൻ്റെ വർധനയാണ് വരുത്തിയിരിക്കുന...
ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ഇന്ധന വില കൂട്ടി. 10 ശതമാനത്തിൻ്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഇന്ധന വില ലിറ്ററിന് 105 രൂപയിൽ നിന്ന് 115 രൂപയായി. നേരത്തെ ഇത് 104. 92 രൂപയായിരുന്നു. ഇതാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്.
ഇതോടെ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ് വിമാന കമ്പനികളെന്നാണ് റിപ്പോർട്ട്. നിശ്ചിത നിരക്കിലുള്ള വില നിർണയ പദ്ധതിയും എണ്ണക്കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്. വില നിര്‍ണയ പദ്ധതിയില്‍ ഭാഗമാകണോ എന്ന് കമ്പനികള്‍ക്ക് സ്വമേധയാ തീരുമാനിക്കാമെന്നും ഉത്തരവിലുണ്ട്.
പദ്ധതിയിൽ പങ്കാളിയാകുന്ന എയര്‍ലൈനുകള്‍ക്ക് ലിറ്ററിന് 86.32 രൂപ എന്ന നിശ്ചിത ഫ്രീ-ഓണ്‍-ബോര്‍ഡ് ബെഞ്ച് മാര്‍ക്ക് വിലയും, വിമാനത്താവള ചാര്‍ജുകളും, എണ്ണ കമ്പനികളുടെ മാര്‍ജിനുകളും ബാധകമായ നികുതികളും നല്‍കും. ഇതോടെ ഡല്‍ഹിയില്‍ ലിറ്ററിന് 115 രൂപയും മുംബൈയില്‍ 114.5 രൂപയും ചെന്നൈയില്‍ 139 രൂപയുമാവും ലഭിക്കുക.
Key Words : Fuel Price Hike, Airlines

COMMENTS