തിരുവനന്തപുരം : ഉരാളുങ്കൽ ലേബർ കോൺട്രാക്ട‌് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും യു ഡി എഫിന് ബോധോദയം ഉണ്ടായെന്ന് മുൻ സഹകര...
തിരുവനന്തപുരം : ഉരാളുങ്കൽ ലേബർ കോൺട്രാക്ട‌് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും യു ഡി എഫിന് ബോധോദയം ഉണ്ടായെന്ന് മുൻ സഹകരണ മന്ത്രി വി എൻ വാസവൻ.
ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഊരാളുങ്കൽ കാഴ്ചവെക്കുന്നതെന്ന് തങ്ങൾ മുൻപ് പറഞ്ഞപ്പോൾ, അന്ന് പ്രതിപക്ഷത്തിരുന്ന യു ഡി എഫ് അതിനെ പരിഹാസത്തോടെയാണ് കണ്ടിരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ ഇപ്പോൾ ഊരാളുങ്കലിന് മികച്ച നിർമാണ നിലവാരമുണ്ടെന്ന് അവർക്ക് തന്നെ മാറ്റിപ്പറയേണ്ടി വന്നതിൽ സന്തോഷമുണ്ടെന്നും,സഹകരണ മേഖലയ്ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും വി എൻ വാസവൻ വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ ഊരാളുങ്കലിനെതിരെ പരസ്യമായി വലിയ വിമർശനങ്ങൾ ഉന്നയിച്ചവർ തന്നെ, രഹസ്യമായി അവരെ പോയി കണ്ട് തങ്ങളുടെ മണ്ഡലങ്ങളിലെ വർക്കുകൾ ഏറ്റെടുക്കണമെന്ന് ഒളിവിൽ ആവശ്യപ്പെട്ടിരുന്നതായും വി എൻ വാസവൻ വെളിപ്പെടുത്തി.
Key Words : VN Vasavan, UDF, Uralungal

COMMENTS