സൂറിച്ച്: 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി കളിക്കാരുടെ പ്രകടനം വിലയിരുത്തി ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ 'പവർ റാങ്കിങ്ങിൽ' അപ്രതീക്...
സൂറിച്ച്: 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി കളിക്കാരുടെ പ്രകടനം വിലയിരുത്തി ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ 'പവർ റാങ്കിങ്ങിൽ' അപ്രതീക്ഷിത കുതിപ്പുമായി ജർമൻ താരം ഡെനിസ് ഉണ്ടാവ് ഒന്നാമത്.
ഫുട്ബോൾ ലോകത്തെ വമ്പൻമാരായ ലയണൽ മെസിയെയും കിലിയൻ എംബാപ്പെയെയും പിന്നിലാക്കിയാണ് ഉണ്ടാവ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
കളിക്കാരുടെ മൈതാനത്തെ സ്വാധീനം അളക്കുന്ന ഡേറ്റ അധിഷ്ഠിത റേറ്റിങ് സിസ്റ്റത്തിലാണ് ഈ സർപ്രൈസ് മുന്നേറ്റം. അർജന്റീനൻ നായകൻ ലയണൽ മെസി രണ്ടാം സ്ഥാനത്തും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ മൂന്നാം സ്ഥാനത്തുമാണ്. ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറാണ് നാലാമത്. നെതർലൻഡ്സിന്റെ ബ്രയാൻ ബ്രോബി അഞ്ചാം സ്ഥാനം നേടി.
അതേസമയം, പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റാങ്കിങ്ങിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ നൂറു റാങ്കുകളിൽ പോലും ഏറെ പിന്നിലായ റൊണാൾഡോ 79-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അറ്റാക്കിങ്, ക്രിയേറ്റിവിറ്റി എന്നിവയിലെ കുറഞ്ഞ റേറ്റിങ്ങാണ് റൊണാൾഡോയ്ക്ക് വിനയായത്. വരും ദിവസങ്ങളിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ സജീവമാകുന്നതോടെ റാങ്കിങ്ങിൽ വീണ്ടും മാറ്റങ്ങൾ ഉണ്ടായേക്കാം.
Key Words : Lionel Messi, Ronaldo, FIFA Power Ranking

COMMENTS