ED inspects Veena Vijayan's bank locker
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ബാങ്ക് ലോക്കര്‍ പരിശോധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞദിവസം വീണയെ അഞ്ചു മണിക്കൂറിലേറെ കൊച്ചിയിലെ ഓഫീസില്‍ വച്ച് ഇഡി ചോദ്യംചെയ്തിരുന്നു. അതിനു ശേഷമാണ് അടുത്ത നടപടികളിലേക്ക് ഇഡി കടന്നിരിക്കുന്നത്.
തിരുവനന്തപുരത്തെ എച്ച്ഡിഎഫ്‌സി ബാങ്കിലെ വീണയുടെ ലോക്കറാണ് ഇഡി ഇപ്പോള്‍ പരിശോധിക്കുന്നത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ തന്നെ ഇഡി മരവിപ്പിച്ചിരുന്നു.
വീണയുടെ 242 ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപയാണ് ഇതുവരെ ഇഡി മരവിപ്പിച്ചിരിക്കുന്നത്. സിഎംആര്‍എല്‍ - എക്‌സാലോജിക് പണം ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി.
Keywords: ED, Inspection, Veena T, HDfC band locker, Thiruvananthapuram


COMMENTS