കൊച്ചി: സി എം ആർ എൽ എക്സാലോജിക് മാസപ്പടി കേസിൽ ഒടുവിൽ നിർണ്ണായക രേഖകൾ ഇ ഡിക്ക് ലഭിച്ചു. എസ് എഫ് ഐ ഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ...
കൊച്ചി: സി എം ആർ എൽ എക്സാലോജിക് മാസപ്പടി കേസിൽ ഒടുവിൽ നിർണ്ണായക രേഖകൾ ഇ ഡിക്ക് ലഭിച്ചു. എസ് എഫ് ഐ ഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ് ഇ ഡിക്ക് ലഭിച്ചത്. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ് എഫ് ഐ ഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു.
പിണറായി വിജയന്റെ മകൾ വീണയെ രണ്ടാമത് ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും. ഈ മാസം 29 ന് വീണയെ വീണ്ടും ചോദ്യം ചെയ്യും. എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്ക് നൽകിയ സേവനങ്ങളുടെ കൂടുതൽ വിശദാംശങ്ങളുമായി ഹാജരാകാനാണ് നിർദ്ദേശം.
Key Words : Veena Vijayan, ED Raid

COMMENTS