തിരുവനന്തപുരം : വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിന് മുകളിലൂടെ ഡ്രോൺ പറത്തി. മൂന്നുതവണയാണ് ഇത്തരത്തിൽ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നത്. കൊടും കുറ്...
തിരുവനന്തപുരം : വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിന് മുകളിലൂടെ ഡ്രോൺ പറത്തി. മൂന്നുതവണയാണ് ഇത്തരത്തിൽ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നത്. കൊടും കുറ്റവാളികളടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഉൾപ്പെടുന്ന പ്രദേശം ഡ്രോൺ നിരോധിത മേഖലയാണ്. ഇവിടെ ഡ്രോൺ പറപ്പിച്ച ആളെ കണ്ടെത്താനായിട്ടില്ല.
റീൽ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോൺ പറത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിയ്യൂർ പോലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ ആദ്യത്തെ അതിസുരക്ഷാ ജയിലാണ് വിയ്യൂരിലേത്. അത്യാധുനിക സുരക്ഷാ സൗകര്യങ്ങളോടെ നിർമിച്ച ജയിലിനു 600 തടവുകാരെ പാര്‍പ്പിക്കാനുള്ള ശേഷിയുണ്ട്. കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദ ചാമി ഉള്‍പ്പെടെയുള്ളവരെ പാര്‍പ്പിച്ചിരിക്കുന്നത് ഇവിടെയാണ്.
Key Words : Drone, Viyyur Jail

COMMENTS