Drishyam 3 Telugu OTT release issue
ചെന്നൈ: ദൃശ്യം 3 തെലുങ്ക് പതിപ്പ് നിയമക്കുരുക്കില്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് ഒടിടി റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. രാജ്കുമാര്‍ തിയേറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന നിര്‍മ്മാണ കമ്പനിയുടെ ഹര്‍ജിയിലാണ് കോടതി നടപടി.
ഡബ് പതിപ്പ് ഒടിടിയിലെത്തിയാല്‍ ഭാവിയിലെ റീമേക്ക് സാധ്യതകളെ ബാധിക്കുമെന്നുള്ള ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം ദൃശ്യം 1, 2 റീമേക്ക് ഭാഗങ്ങളുടെ നിര്‍മ്മാണ പങ്കാളികളാണ് രാജ്കുമാര്‍ തിയേറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ്.
Keywords: Madras high court, Drishyam 3, Telugu OTT release, Stay


COMMENTS