ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ തുടരുന്ന യുദ്ധം ആഗോള ഊര്‍ജ്ജ ചെലവുകളെ ബാധിക്കുന്നത് തുടരുന്ന പശ്ചാത്തലത്തില്‍, മൂന്ന് മാസത്തിനിടെ രണ്ടാം തവണയ...
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ തുടരുന്ന യുദ്ധം ആഗോള ഊര്‍ജ്ജ ചെലവുകളെ ബാധിക്കുന്നത് തുടരുന്ന പശ്ചാത്തലത്തില്‍, മൂന്ന് മാസത്തിനിടെ രണ്ടാം തവണയും ഗാര്‍ഹിക എല്‍പിജി വില വര്‍ദ്ധിപ്പിച്ചു. ഞായറാഴ്ച സിലിണ്ടറിന് 29 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.
പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം ഭാഗികമായി നികത്തുന്നതിനായി മാര്‍ച്ച് 7-ന് സിലിണ്ടര്‍ വില 60 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വഴി ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് അയല്‍രാജ്യങ്ങളെക്കാളും, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളെക്കാളും വളരെ കുറഞ്ഞ നിരക്കില്‍ പാചകവാതകം വാങ്ങാന്‍ സാധിക്കുന്നുണ്ട് എന്നാണ് വില വര്‍ദ്ധനവിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പത്രക്കുറിപ്പില്‍ ന്യായവാദം നിരത്തുന്നത്.
നിലവില്‍ 14.2 കിലോഗ്രാം സിലിണ്ടര്‍ വിതരണം ചെയ്യാനുള്ള യഥാര്‍ത്ഥ ചെലവ് 1,600-1,700 രൂപയായി ഉയര്‍ന്നിട്ടുണ്ട്.
'പ്രതിസന്ധികള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്കിലൂടെ തങ്ങളുടെ ഊര്‍ജ്ജ ചരക്കുകള്‍ തടസ്സമില്ലാതെ നീക്കാനും പെട്രോളിയം ഉല്‍പന്നങ്ങളുടെ ക്ഷാമം ഇല്ലാതാക്കാനും കഴിഞ്ഞ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗാര്‍ഹിക എല്‍പിജി ഇനത്തില്‍ എണ്ണക്കമ്പനികള്‍ ഏകദേശം 60,000 കോടി രൂപയുടെ നഷ്ടം സഹിച്ചു, ഇതിന് തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 41,338 കോടി രൂപയായിരുന്നു. ഇതിന് പരിഹാരമായി കേന്ദ്ര കാബിനറ്റ് 30,000 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചു.
കൂടാതെ സബ്സിഡി തുക 10.35 കോടിയിലധികം വരുന്ന ഉജ്ജ്വല ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നുണ്ട്,' മന്ത്രാലയം വ്യക്തമാക്കി.
മേയ് പകുതിക്ക് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് മൊത്തം 7.50 രൂപയുടെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സിഎന്‍ജി വില കിലോഗ്രാമിന് 6 രൂപയോളമാണ് വര്‍ദ്ധിച്ചത്. ആഗോള അസംസ്‌കൃത എണ്ണ, ഇന്ധന വിപണികള്‍ അസ്ഥിരമായി തുടരുന്നതിനാല്‍, അന്താരാഷ്ട്ര ഊര്‍ജ്ജ വിലവര്‍ദ്ധനവിന്റെ പൂര്‍ണ്ണമായ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നത് സര്‍ക്കാര്‍ ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്. പൊതുമേഖലാ ഇന്ധന ചില്ലറ വ്യാപാരികളിലൂടെ ഈ വര്‍ദ്ധനവിന്റെ ഒരു ഭാഗം സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നത്.
Summary: Amidst the ongoing war in the Middle East which continues to impact global energy costs, domestic LPG prices have been hiked for the second time in three months. A price hike of Rs 29 per cylinder was implemented on Sunday.
Earlier on March 7, the price of cylinders was increased by Rs 60 to partially offset the losses incurred by public sector oil marketing companies. In a press release, the Union Petroleum Ministry justified the price hike, stating that the Pradhan Mantri Ujjwala Yojana scheme allows Indian households to purchase cooking gas at a much lower rate compared to neighboring countries and far below advanced economies such as the United States, Australia, and Canada.
Currently, the actual cost to supply a 14.2-kg cylinder has risen to Rs 1,600–1,700.
"India was among the few countries that managed to keep its energy cargo moving seamlessly through the Strait of Hormuz despite the crises, ensuring no shortage of petroleum products. In the last financial year, oil companies absorbed an estimated loss of nearly Rs 60,000 crore on domestic LPG, up from Rs 41,338 crore the previous year. To address this, the Union Cabinet approved Rs 30,000 crore in compensation. Furthermore, the subsidy amount is reaching directly into the accounts of over 10.35 crore Ujjwala beneficiaries," the Ministry clarified.
Since mid-May, petrol and diesel prices have seen a cumulative increase of Rs 7.50 per litre. Meanwhile, CNG prices have risen by around Rs 6 per kg.
As global crude oil and fuel markets remain volatile, the government has so far avoided passing the full burden of international energy price hikes onto consumers. A portion of this increase is being absorbed by the government through public sector fuel retailers.


COMMENTS