തിരുവനന്തപുരം : മണ്ഡലകാലത്ത് സന്നിധാനത്തേക്ക് ഡോക്ടർമാരെ വിട്ടുനൽകാനാകില്ലെന്ന് ദേവസ്വം ബോർഡിനെ അറിയിച്ച് ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്...
തിരുവനന്തപുരം : മണ്ഡലകാലത്ത് സന്നിധാനത്തേക്ക് ഡോക്ടർമാരെ വിട്ടുനൽകാനാകില്ലെന്ന് ദേവസ്വം ബോർഡിനെ അറിയിച്ച് ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തണമെന്നും ദേവസ്വം ബോർഡിനോട് ആരോഗ്യവകുപ്പ് നിർദേശിച്ചു.
ഡ്യൂട്ടിക്കായി ശബരിമലയിൽ എത്തുന്ന ഡോക്ടർമാർക്ക് താമസ സൗകര്യമോ, ഭക്ഷണ സൗകര്യമോ തുടങ്ങി ആവശ്യമായ സൗകര്യങ്ങൾ ഒന്നുംതന്നെ നൽകാറില്ലെന്ന് ആരോഗ്യവകുപ്പ് നൽകിയ കത്തിൽ പറയുന്നു. യാത്രാബത്ത അനുവദിക്കുന്ന കാര്യത്തിൽ പോലും കാലതാമസമുണ്ടാകുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി ഡോക്ടർമാരെ വിട്ടുനൽകുന്നത് ആൾ നഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നുവെന്നും കത്തിൽ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസാണ് ദേവസ്വം കമ്മീഷണർക്ക് കത്ത് അയച്ചത്.
Key Words : Doctors, Sabarimala Mandalalakalam, Health Department, Devaswom Board

COMMENTS