Sudha Kongara approaches high court against producer
ചെന്നൈ: തമിഴ് ചിത്രം പരാശക്തിയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ സംവിധായിക ഹൈക്കോടതിയില്‍. പ്രതിഫല തുക ലഭിച്ചില്ലെന്നു കാട്ടിയാണ് സംവിധായിക സുധ കൊങ്കര മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ പ്രതിഫല തുകയായ 8.39 കോടി രൂപ ലഭിച്ചില്ലെന്നും അതിനാല്‍ ഇവരുടെ അടുത്ത ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ഇതേതുടര്‍ന്ന് പരാശക്തിയുടെ സാറ്റലൈറ്റ് റിലീസ് ജൂലായ് എട്ട് വരെ കോടതി തടഞ്ഞു. ശിവ കാര്‍ത്തികേയന്‍, രവി മോഹന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ പരാശക്തി ജനുവരിയിലാണ് തിയേറ്ററുകളിലെത്തിയത്.
Keywords: Sudha Kongara, High court, Producer


COMMENTS