ദുബായ്: ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ മിനി ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു...
ദുബായ്: ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ മിനി ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയുമുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മരിച്ച ഇന്ത്യക്കാരിൽ മൂന്നുപേർ ഹൈദരാബാദ് സ്വദേശികളും രണ്ടുപേർ ഉത്തർപ്രദേശ് സ്വദേശികളും ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്.
അപകടത്തിൽപ്പെട്ടവർ ദുബായിലെ മോട്ടീവ് ടെക്നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റോഡിൽ നിന്നുപോയ ട്രക്കിനു പിന്നിലേക്ക് ഇവർ സഞ്ചരിച്ച മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരുക്കേറ്റ് ചികിത്സയിലുള്ള എട്ട് പേരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്നും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ദുബായ് പൊലീസ് അറിയിച്ചു.
Key Words : Accident, Dubai

COMMENTS