Court order about Karuvannur bank scam case
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിന് തിരിച്ചടി. സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. കൊച്ചി പിഎംഎല്‍എ കോടതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മാത്രമല്ല പ്രതികളെ വിചാരണ ചെയ്യാനുള്ള അനുമതിയും കോടതി നല്‍കി.
സി.പി.എം നേതാക്കളായ എ.സി. മൊയ്തീന്‍, കെ.രാധാകൃഷ്ണന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവരടക്കമുള്ള 28 പ്രതികളെയും വിചാരണ ചെയ്യാനുള്ള അനുമതിയാണ് കോടതി നല്‍കിയത്.
അതേസമയം കരുവന്നൂര്‍ ബാങ്കില്‍ 232 കോടിയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നുയെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.
Keywords: Court, Karuvannur bank scam case, CPM, Notice


COMMENTS