Court order about Ansiba's complaint against Tini Tom
കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് അന്‍സിബയുടെ ഹര്‍ജി പരിഗണിച്ച് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. അതേസമയം അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.
നേരത്തെ അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം അന്‍സിബയുടെയും ടിനി ടോമിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നിയമനടപടികളിലേക്ക് കടക്കാന്‍ ആവശ്യമായ തെളിവില്ലെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍.
Keywords: Court, Ansiba, Tini Tom, Police


COMMENTS