കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കേണ്ടതില്ലെന്ന് കടവന്ത്ര പോലീസ് തീരുമാനിച്ചു. അൻസിബയുടെ ആരോപണങ്ങളിൽ കഴമ്പില...
കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കേണ്ടതില്ലെന്ന് കടവന്ത്ര പോലീസ് തീരുമാനിച്ചു. അൻസിബയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും മൊഴികളിൽ വ്യക്തമായ വൈരുദ്ധ്യങ്ങളുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.
അൻസിബ നൽകിയ മൊഴി കേട്ടുകേൾവി മാത്രമാണെന്നും കൃത്യമായ തെളിവുകളില്ലെന്നും പോലീസ് വ്യക്തമാക്കി. ടിനി ടോം, താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ എന്നിവരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തി. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതായി അറിയില്ലെന്നാണ് ശ്വേതാ മേനോൻ മൊഴി നൽകിയത്.
പോലീസ് കേസെടുക്കാത്തതിനെ തുടർന്ന്, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അൻസിബ ഹസൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.
Key Words : Lack Of Evidence, Kadavanthra Police, Ansiba, Complaint , Tiny Tom

COMMENTS