കൊച്ചി : സി എം ആർ എൽ എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതിപ്പട്ടികയിൽ വരുമെന്ന് മാത്യു കുഴൽനാടൻ എം എൽ എ. കർത്തയെ വഴിവിട്...
കൊച്ചി : സി എം ആർ എൽ എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതിപ്പട്ടികയിൽ വരുമെന്ന് മാത്യു കുഴൽനാടൻ എം എൽ എ. കർത്തയെ വഴിവിട്ട് പിണറായി സഹായിച്ചെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ഇ ഡി റെയ്‌ഡ് നടത്തേണ്ടിയിരുന്നത് എ കെ ജി സെന്ററിൽ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽനിന്ന് ബാങ്ക് വഴി കോടിക്കണക്കിന് രൂപ വാങ്ങി. അത് നിയമപരമായി കിട്ടാനുള്ള പണമാണെന്ന രീതിയിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതാണ് ഇ ഡിയുടെ മുമ്പിലുള്ളത്.
എന്നാൽ, എന്തിനുവേണ്ടി പണം കൊടുത്തു എന്നത് ഇപ്പോഴും വലിയ ചോദ്യമാണ്. അതിനെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് അഴിമതിയുടെ കാര്യങ്ങൾ വരുന്നത് എന്ന് കുഴൽനാടൻ പറഞ്ഞു.
Key Words : CMRL - Exalogic case, Pinarayi Vijayan, Mathew Kuzhalnadan

COMMENTS