കോട്ടയം: റബ്ബർ ഉല്പാദനത്തിലും, പ്രധാന കൃഷിയായി ചെയ്യുന്നവരുടെ എണ്ണത്തിലും മുൻ കാലങ്ങളേക്കാൾ വർദ്ധനയുണ്ടെന്നും റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി...
കോട്ടയം: റബ്ബർ ഉല്പാദനത്തിലും, പ്രധാന കൃഷിയായി ചെയ്യുന്നവരുടെ എണ്ണത്തിലും മുൻ കാലങ്ങളേക്കാൾ വർദ്ധനയുണ്ടെന്നും റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി കോട്ടയത്ത് പറഞ്ഞു. കേരളത്തിൽ ടാപ്പിംങ് ഇല്ലാതെ കിടക്കുന്ന തോട്ടങ്ങളിൽ റബ്ബർ കൃഷി പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റബ്ബർ മിഷൻ അടക്കം ആവിഷ്കരിച്ചു കൊണ്ട് ബോർഡിനെ ശക്തിപ്പെടുത്തുന്നതിന് നൂതന പദ്ധതികൾ നടപടികൾ സ്വീകരിക്കും. കൂടാതെ കർഷകർക്ക് കൂടുതൽ സഹായങ്ങളും, പദ്ധതികളും ആസൂത്രണം ചെയ്യും. ആത്മ നിർഭർ പദ്ധതിയിലൂടെ അനുവദിച്ച 100 കോടി രൂപ വിനയോഗിച്ച് ഈ മേഖലയെ ശക്‌തിപ്പെടുത്തുമെന്നും ബോർഡ് ചെയർമാൻ വ്യക്തമാക്കി.
Key Words : N. Hari, Rubber Production, Rubber Board

COMMENTS