രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. നിലവിലുള്ള 20 വർഷത്തെ ലൈസൻസ് കാലാവധി, ഉടമയ്ക്ക് 50 വയസ്സ...
രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. നിലവിലുള്ള 20 വർഷത്തെ ലൈസൻസ് കാലാവധി, ഉടമയ്ക്ക് 50 വയസ്സ് തികയുന്നത് വരെ ദീർഘിപ്പിക്കാനുള്ള സുപ്രധാന നിർദേശമാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും, മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അനാവശ്യമായ പേപ്പർ ജോലികളും തിരക്കുകളും ഒഴിവാക്കുന്നതിനുമായാണ് ഈ നീക്കം.
പുതിയ നിർദേശം നടപ്പിലായാൽ, ചെറുപ്പത്തിൽ ലൈസൻസ് എടുക്കുന്ന ഒരാൾക്ക് 50 വയസ്സ് തികയുന്നത് വരെ അത് പുതുക്കേണ്ടി വരില്ല. ലൈസൻസ് കാലാവധി നീട്ടുന്നതിനൊപ്പം വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റൽ , പെർമിറ്റ് പുതുക്കൽ തുടങ്ങിയ ഭൂരിഭാഗം ആർ.ടി.ഓ സേവനങ്ങളും പൂർണ്ണമായും ഓൺലൈൻ വഴിയാക്കും.
കാലാവധി നീട്ടുന്നത് വഴി സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കാൻ ഫീസുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ കൃത്യമായി പുനഃക്രമീകരിക്കും.കർശന സുരക്ഷാ മാനദണ്ഡങ്ങളും 'നെഗറ്റീവ് പോയിന്റും'ലൈസൻസ് ദീർഘകാലത്തേക്ക് നൽകുമെങ്കിലും റോഡ് സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിയന്ത്രണങ്ങളും മന്ത്രാലയം ഏർപ്പെടുത്തും.
ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് ഡിജിറ്റൽ പ്രൊഫൈൽ വഴി 'നെഗറ്റീവ് പോയിന്റുകൾ' നൽകും.അമിതവേഗത, മദ്യപിച്ചുള്ള ഡ്രൈവിങ്, റെഡ് ലൈറ്റ് ലംഘനം എന്നിവ തുടർച്ചയായി നടത്തിയാൽ ഈ പോയിന്റുകൾ വർദ്ധിക്കും.നെഗറ്റീവ് പോയിന്റുകൾ പരിധി കടന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാനോ സ്ഥിരമായി റദ്ദാക്കാനോ വ്യവസ്ഥയുണ്ടാകും.ലൈസൻസ് നഷ്ടപ്പെടുന്നവർ വീണ്ടും ഡ്രൈവ് ചെയ്യണമെങ്കിൽ കർശനമായ പുനർ പരിശീലനവും പരീക്ഷയും പാസാകേണ്ടി വരും.
കേന്ദ്ര മന്ത്രാലയത്തിന്റെ ഉന്നതതല യോഗങ്ങളിൽ ഈ നിർദേശം പ്രാഥമിക ചർച്ചകളുടെ ഘട്ടത്തിലാണ്. ഇതിന്മേൽ ഔദ്യോഗികമായി അന്തിമ തീരുമാനം വന്നിട്ടില്ല. കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വരെ നിലവിലുള്ള 20 വർഷത്തെ ലൈസൻസ് കാലാവധി ചട്ടങ്ങൾ തന്നെയായിരിക്കും രാജ്യത്ത് തുടരുക.
Key Words : Driving License

COMMENTS