ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. വാണിജ്യ എൽപിജി വിത...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
പ്രതിസന്ധി ഘട്ടത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കായി പാചകവാതക ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് വാണിജ്യ എൽപിജിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇത് ഹോട്ടലുകളെയടക്കം കാര്യമായി ബാധിച്ചിരുന്നു. ബൾക്ക് എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങളും മന്ത്രാലയം ലഘൂകരിച്ചു. പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനംവരെ വിതരണം പുനഃസ്ഥാപിക്കാൻ അനുവദിച്ചിട്ടുണ്ട്.
Key Words : Restrictions, LPG cylinders

COMMENTS