ന്യൂഡൽഹി: ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപ ചെലവിൽ കുറഞ്ഞത് 75 ശതമാനം തദ്ദേശീയ സങ്കേതങ്ങൾ ഉൾപ്പെടുത്തിയ 20 എൻഹാൻസ്ഡ് കപ്പാസിറ്റി ഗ്ലോബൽ...
ന്യൂഡൽഹി: ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപ ചെലവിൽ കുറഞ്ഞത് 75 ശതമാനം തദ്ദേശീയ സങ്കേതങ്ങൾ ഉൾപ്പെടുത്തിയ 20 എൻഹാൻസ്ഡ് കപ്പാസിറ്റി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ജാമറുകൾ വാങ്ങുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം കരാർ ഒപ്പുവച്ചു. 2026 ജൂൺ 10 ന് ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യ ത്തിലാണ് ബെംഗളൂരുവിലെ അക്കോർഡ് സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പുവച്ചത്.
ശത്രു സേനകളുടെ ജിഎൻഎസ്എസ് റിസീവറിന്റെ ഉപഗ്രഹ സിഗ്നൽ പിടിച്ചെടു ക്കലും ട്രാക്കിംഗ് പ്രകടനം കുറയ്ക്കലും, സിഗ്നൽ സ്പൂഫിംഗും - തെറ്റിദ്ധരിപ്പിക്കുന്ന ജാമിംഗ് - സിസ്റ്റത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. ബഹുമുഖ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാവികസേനാ കപ്പലുകളുടെ സുരക്ഷിത പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം വഴിയൊരുക്കും.
രാജ്യത്തിന്റെ സമുദ്ര സുരക്ഷ ശക്തിപ്പെടു ത്തുന്നതിനൊപ്പം ആത്മനിർഭർ ഭാരത്, മെയ്ക്ക്-ഇൻ-ഇന്ത്യ എന്നിവയോടുള്ള സർക്കാരിന്റെ പ്രതിബദ്ധത എടുത്തു കാട്ടുന്നതാണ് കരാർ. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നൂതന സൈനിക സാങ്കേതികവിദ്യ തദ്ദേശീയമാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളിൽ ഇത് ഒരു നിർണായക നാഴികക്കല്ലാണ്.
Key Words : Atmanirbhar Bharat, Ministry of Defence, Indian Navy

COMMENTS