കൊച്ചി: താര സംഘടന അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് നടി അൻസിബ. ഡബ്ല്യുസിസി അംഗങ്ങൾ അടക്കം പിരിഞ്ഞുപോയ സ്ത്രീകളെ തിരിച...
കൊച്ചി: താര സംഘടന അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് നടി അൻസിബ. ഡബ്ല്യുസിസി അംഗങ്ങൾ അടക്കം പിരിഞ്ഞുപോയ സ്ത്രീകളെ തിരിച്ചു കൊണ്ട് വരണം എന്നും അൻസിബ പ്രതികരിച്ചു.
അംഗങ്ങളെ മനസ്സിലാക്കുന്ന അവരുടെ വിഷമങ്ങൾ കേൾക്കുന്ന നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണം. തന്റെ പ്രശ്നം പരിഹരിക്കാൻ അഡ്ഹോക്ക് കമ്മിറ്റിക്ക് പരിമിതികൾ ഉണ്ടാകാം. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അൻസിബ പ്രതികരിച്ചു. സത്യസന്ധമായും വിവേകവും വിവേചനവുമുള്ള ആളുകൾ വരട്ടെ. ബുദ്ധിയുള്ള ആളുകൾ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കാറെന്ന് അൻസിബ വിശദമാക്കി.
Key Words : Ansiba Hassan, AMMA

COMMENTS