Khushbu's daughter Avantika's wedding
ഗോവ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടെയും മകള്‍ അവന്തിക സുന്ദര്‍ വിവാഹിതയായി. ശ്രാവണ്‍ ശ്രീനിവാസനാണ് വരന്‍.
ഗോവയിലെ ആഡംബര റിസോര്‍ട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ സിനിമാ - രാഷ്ട്രീയ മേഖലയിലെ നിരവധിപ്പേര്‍ പങ്കെടുത്തു.
ബോളിവുഡ് നടന്മാരായ ജാക്കി ഷ്രോഫ്, അനില്‍ കപൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു.
ചിരഞ്ജീവി, നാഗാര്‍ജ്ജുന അക്കിനേനി, വെങ്കിടേഷ്, അമല, തൃഷ കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എന്നിവരെയും ക്ഷണിച്ചിരുന്നെങ്കിലും സന്നിഹിതരായിരുന്നില്ല.
Keywords: Khushbu, Avantika, Wedding, Goa



COMMENTS