Actress attacked case in high court
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. കേസിലെ പ്രധാന തെളിവുകളായ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുന്നില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. ഹര്‍ജിയില്‍ അതിജീവിത ഉന്നയിച്ചിരിക്കുന്ന വാദങ്ങളെല്ലാം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റീസ് സി.എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. അതേസമയം അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ രണ്ടു ജഡ്ജിമാര്‍ പിന്മാറിയിരുന്നു.
Keywords: High court, Actress attacked case


COMMENTS