കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ (AMMA) പുതിയ അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്നും നടി ആശ അരവിന്ദ് രാജിവെച്ചു. മുൻ ഭരണസമിതി കൂട്ടരാജി സമർപ്പിച്ചതിന...
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ (AMMA) പുതിയ അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്നും നടി ആശ അരവിന്ദ് രാജിവെച്ചു. മുൻ ഭരണസമിതി കൂട്ടരാജി സമർപ്പിച്ചതിന് പിന്നാലെ രൂപീകരിച്ച ഒൻപതംഗ താൽക്കാലിക സമിതിയിൽ നിന്നുള്ള ആദ്യ രാജിയാണിത്. സഹപ്രവർത്തകർ ഒപ്പമില്ലാത്തതിലെ മാനസിക ബുദ്ധിമുട്ട് മൂലമാണ് രാജി എന്നാണ് താരം വ്യക്തമാക്കിയത്.
ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന 17 എക്സിക്യൂട്ടീവ് അംഗങ്ങളില്ലാത്ത പുതിയൊരു അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കഴിയാത്തതും, പുതിയ ചുമതല ഏറ്റെടുക്കാൻ മാനസികമായി തയ്യാറെടുക്കാത്തതുമാണ് പിന്മാറ്റത്തിന് കാരണം.
ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയിൽ ആശ അംഗമായിരുന്നു. ആ സമിതി പൂർണ്ണമായി രാജിവെച്ച സാഹചര്യത്തിൽ, ആശയെ വീണ്ടും പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെതിരെ സംഘടനയ്ക്കുള്ളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
'അമ്മ'യുടെ സൗജന്യ മരുന്ന് വിതരണ പദ്ധതിയായ ‘സഞ്ജീവനി’യുടെ ചുമതല ആശയ്ക്കായിരുന്നു. ഈ പദ്ധതിയുടെ എല്ലാ കണക്കുകളും ഫയലുകളും കൃത്യമായി ഓഡിറ്റ് ചെയ്ത് സമർപ്പിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കി. രമേഷ് പിഷാരടി കൺവീനറായ അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്നും മാറിയെങ്കിലും, സംഘടനയിലെ പ്രാഥമികാംഗത്വത്തിൽ സാധാരണ മെമ്പറായി താൻ തുടരുമെന്ന് അവർ അറിയിച്ചു.
Key Words : AMMA, Asha Aravind

COMMENTS