Actor and director K Bhagyaraj passed away
ചെന്നൈ: സംവിധായകനും നടനുമായ ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 25 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്തായും തിളങ്ങിയിട്ടുണ്ട്. മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉര്‍വശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകന്‍ ആണ് ഭാഗ്യരാജ്.
സുവരില്ലാത ചിത്രങ്ങള്‍, മൗനഗീതങ്ങള്‍, അന്ത ഏഴ് നാട്കള്‍, മുന്താണൈമുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രങ്ങള്‍.
മിസ്റ്റര്‍ മരുമകന്‍, ഏയ്ഞ്ചല്‍ ജോണ്‍ എന്നീ മലയാള സിനിമകളിലില്‍ അഭിനയിച്ചിട്ടുമുണ്ട്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായിക പൂര്‍ണിമ ജയറാമാണ് ഭാര്യ. മകന്‍ ശാന്തനു ഭാഗ്യരാജും അഭിനേതാവാണ്.
Keywords: Bhagyaraj, Passed away, Poornima,



COMMENTS