ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ ബെംഗളൂരുവിലെ ആർആർ നഗറിലുള്ള ഫ്ലാറ്റിൽ 33 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. ആ...
ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ ബെംഗളൂരുവിലെ ആർആർ നഗറിലുള്ള ഫ്ലാറ്റിൽ 33 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. ആർആർ നഗറിലെ ആഡംബര ഫ്ലാറ്റിലാണ് സംഭവം നടന്നത്. വൈശാഖ് എന്ന യുവാവാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് വൈശാഖ് നടിയുടെ ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഇയാൾ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവം നടക്കുമ്പോൾ നടി കൃഷി തപന്ദ വീട്ടിലുണ്ടായിരുന്നില്ലെന്നും അവർ മറ്റൊരിടത്തായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്തെത്തിയ ആർആർ നഗർ പൊലീസ് പ്രാഥമിക പരിശോധന നടത്തി ഫൊറൻസിക് തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.
Key Words : Kannada Actress Krishi Tapanda, Death

COMMENTS