തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗണ്‍സിലര്‍മാരിൽ 19 പേരും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ...
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗണ്‍സിലര്‍മാരിൽ 19 പേരും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. നാലരയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങിയത്. കാപ കേസിൽ അറസ്റ്റ് ചെയ്ത വാഴോട്ടുകോണം കൗൺസിലർ സുഗതന് സത്യപ്രതിജ്ഞയ്ക്ക് എത്താനായില്ല. നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലാണ് ചടങ്ങ്.
മേയര്‍ വി.വി.രാജേഷ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമോപദേശം തേടിയതിനു ശേഷമാണ് തീരുമാനം. എന്നാല്‍ ചട്ടവിരുദ്ധമായി തട്ടിക്കൂട്ട് ചടങ്ങാണു നടത്തുന്നതെന്നും ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
Key Words : BJP councilors, Thiruvananthapuram Municipality , Oath

COMMENTS