പരുമല : ഭാരത ക്രൈസ്തവരുടെ പ്രഥമ വിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം മത് ഓർമ്മപെരുന്നാളിന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർ...
പരുമല : ഭാരത ക്രൈസ്തവരുടെ പ്രഥമ വിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം മത് ഓർമ്മപെരുന്നാളിന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്ന് ഉച്ചയ്ക്ക് 2 ന് കൊടിയേറ്റും.
വെറ്റില വാനിലേക്ക് വിതറി ആയിരങ്ങൾ ചടങ്ങിൽ പങ്കാളികളാകും. രാവിലെ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് സഭയുടെ മാധ്യമ വിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മുഖ്യകാർമ്മികത്വം വഹിക്കും.
ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന പെരുനാളിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികൾ സംബന്ധിക്കും.
Key Words: Parumala Church, Parumala Perunnal


COMMENTS