High court order about Sabarimala
കൊച്ചി: ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തെയാണ് ഹൈക്കോടതി നിയോഗിച്ചത്.
എസ്.പി എസ് ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അതേസമയം അന്വേഷണം രഹസ്യമായിരിക്കണമെന്നും സംഘത്തില്‍ സൈബര്‍ ടീമും അടങ്ങിയിരിക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്.
അതേസമയം ശബരിമലയില്‍ മുന്‍പ് ഉണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണ്ണപ്പാളികളാണെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. 2019 ന് മുന്‍പുണ്ടായിരുന്ന സ്വര്‍ണ്ണപ്പാളികളുടെ ഫോട്ടോയുമായി ഒത്തുനോക്കിയാണ് നിഗമനം.
ഇതേതുടര്‍ന്ന് വിഷയത്തില്‍ സ്വര്‍ണ്ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ വിദഗ്ദ്ധ പരിശോധന വേണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെടും.
Keywords: High court, Sabarimala, Gold, Enquiry


COMMENTS