തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിയായ 77 കാരിയാണ് മരിച്ചത്. വീട്ടമ്മയായ ഇവർ ഒരു ...
തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിയായ 77 കാരിയാണ് മരിച്ചത്. വീട്ടമ്മയായ ഇവർ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമല്ല.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണങ്ങള്‍ സംസ്ഥാനത്ത് പിടിമുറുക്കിയതോടെ രോഗ കാരണങ്ങളും ഉറവിടവും കണ്ടെത്താൻ ആരോഗ്യവകുപ്പ് പഠനം തുടങ്ങിയിട്ടുണ്ട്.
ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആർ നാഷണല്‍ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എപ്പിഡെമിയോളജിയിലെ വിദഗ്ദ്ധരും ചേർന്നാണ് പഠനം നടത്തുന്നത്.
Key Words: Amoebic Encephalitis


COMMENTS