തിരുവനന്തപുരം: നാലര വര്‍ഷം ഭരിച്ചിട്ട് ഇപ്പോഴാണോ ആയമാര്‍ക്കടക്കം ആനുകൂല്യം പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് തോന്നിയതെന്ന് ബിജെപി സംസ്ഥാന അധ്യക്...
തിരുവനന്തപുരം: നാലര വര്‍ഷം ഭരിച്ചിട്ട് ഇപ്പോഴാണോ ആയമാര്‍ക്കടക്കം ആനുകൂല്യം പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് തോന്നിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
പാവപ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എഴുപത് വയസിലധികം പ്രായമുള്ളവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാന്‍ യോജന പദ്ധതിയില്‍ കേരളം ഒപ്പു വെക്കണമെന്നും പാവപ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാന്‍ പിഎം ശ്രീ അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ അറിയിക്കും. മന്ത്രിസഭ തീരുമാനം എന്ന നിലക്കാണ് ചീഫ് സെക്രട്ടറി കത്ത് അയക്കുക. അതേസമയം, പി എം ശ്രീയില്‍ ഇനി വാക് പോര് വേണ്ടെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.
Key Words: BJP State President Rajeev Chandrasekhar, Kerala Government, PM Shri Scheme


COMMENTS