Tamil actor Robo Shankar passed away
ചെന്നൈ: തമിഴ് ഹാസ്യനടന്‍ റോബോ ശങ്കര്‍ (46) അന്തരിച്ചു. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
മിമിക്രി കലാകാരനായിരുന്ന ശങ്കര്‍ യന്ത്രമനുഷ്യനെ അനുകരിക്കുന്നതിനാലാണ് റോബോ ശങ്കര്‍ എന്ന പേര് ലഭിച്ചത്. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ ശങ്കര്‍ പിന്നീട് നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
വിജയ് സേതുപതി ചിത്രം ഇതര്‍ക്കുതനെ അസൈപ്പെട്ടൈയിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
Keywords: Robo Shankar, Tamil actor, Passed away


COMMENTS