തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം,...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത.
മധ്യകേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കുന്നത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. വടക്കന്‍ കേരളത്തിലും ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
Key Words: Rain, Kerala Weather

COMMENTS