Rahul Mamkootathil back to Palakkad
പാലക്കാട്: വിവാദങ്ങള്‍ക്കിടെ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തി. വിവാദങ്ങള്‍ ഉയര്‍ന്നുവന്നതിനു ശേഷം ആദ്യമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലമായ പാലക്കാട്ടെത്തുന്നത്. കഴിഞ്ഞ മാസം 17 നാണ് രാഹുല്‍ അവസാനമായി പാലക്കാട്ടെത്തിയത്.
രാഹുല്‍ വരുന്നതു സംബന്ധിച്ച് രാവിലെ തന്നെ എം.എല്‍.എ ഓഫീസ് തുറന്നു. ഓഫീസ് പരിസരത്ത് പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ എത്തിയിട്ടുമുണ്ട്.
അതേസമയം രാഹുല്‍ മണ്ഡലത്തിലെത്തുന്നതു സംബന്ധിച്ച് സി.പി.എമ്മും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തുമോയെന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്.
Keywords: Rahul Mamkootathil MLA, Palakkad, Police, CPM, BJP


COMMENTS