Rahul Mamkootathil MLA attends Kerala assembly
തിരുവനന്തപുരം: വിവാദങ്ങള്‍ക്കു പിന്നാലെ നിയമസഭയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ സീറ്റാണ് രാഹുലിന് നല്‍കിയിരിക്കുന്നത്. സഭയില്‍ യു.ഡി.എഫ് ബ്ലോക്ക് തീര്‍ന്നതിനു ശേഷം പുറകിലുള്ള സീറ്റില്‍ ഒറ്റയ്ക്കാണ് രാഹുലിന്റെ സീറ്റ്.
അതേസമയം ആരോപണങ്ങള്‍ക്കു പിന്നാലെ പൊതു പരിപാടികളിലൊന്നും പങ്കെടുക്കാതിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം തീരുമാനപ്രകാരമാണ് ഇപ്പോള്‍ നിയമസഭയിലെത്തിയിരിക്കുന്നത്.
ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാനം രാജിവച്ചിരുന്നു. രാഹുലിനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയുമാണ്.
Keywords: Kerala assembly, Rahul Mamkootathil, Attend, UDF


COMMENTS