ന്യൂഡല്‍ഹി : ലോകശ്രദ്ധ നേടിയ ജെന്‍ സി പ്രക്ഷോഭത്തിനു പിന്നാലെ നേപ്പാളില്‍ രൂപീകരിച്ച പുതിയ സര്‍ക്കാരിന്റെ പ്രതിനിധി ഇന്ത്യാ സന്ദര്‍ശനത്തിനെത...
ന്യൂഡല്‍ഹി : ലോകശ്രദ്ധ നേടിയ ജെന്‍ സി പ്രക്ഷോഭത്തിനു പിന്നാലെ നേപ്പാളില്‍ രൂപീകരിച്ച പുതിയ സര്‍ക്കാരിന്റെ പ്രതിനിധി ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നു. നേപ്പാളിന്റെ പുതിയ ഊര്‍ജ-ജലവിഭവ വകുപ്പ് മന്ത്രി കുല്‍മാന്‍ ഗിസിങാണ് ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ഒക്ടോബര്‍ 27 മുതല്‍ 30 വരെയാണ് ഇദ്ദേഹത്തിന്റെ ഇന്ത്യാ സന്ദശനം. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിന്റെ സമ്മേളനത്തിലാണ് കുല്‍മാന്‍ ഗിസിങ് പങ്കെടുക്കുക. എട്ടാമത് ഐഎസ്എ യോഗമാണ് ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നത്.
നേപ്പാള്‍ പ്രധാനമന്ത്രി സുശീല കാര്‍ക്കിയുടെ പുതിയ സര്‍ക്കാരില്‍ നിന്നുള്ള ആദ്യ മന്ത്രിതല സന്ദര്‍ശനമാണിത്. ഇന്ത്യാ സന്ദര്‍ശനത്തിന് നേപ്പാള്‍ മന്ത്രിസഭ അനുമതി നല്‍കി. നേപ്പാളിലെ ഇടക്കാല സര്‍ക്കാരും ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് ഈ നീക്കം.
സമൂഹമാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ നേപ്പാളില്‍ ആരംഭിച്ച ജെന്‍സി പ്രക്ഷോഭമാണ് ഭരണം അട്ടിമറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. അതിനുശേഷമാണ് പുതിയ സര്‍ക്കാര്‍ വന്നത്. ധനമന്ത്രി രാമേശ്വര്‍ ഖനാല്‍ വേള്‍ഡ് ബാങ്ക് ഗ്രൂപ്പ്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് എന്നിവയുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പോകും.
ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. ധനമന്ത്രി രാമേശ്വര്‍ ഖനാല്‍ ഒക്ടോബര്‍ 13 മുതല്‍ 18 വരെയാണ് അമേരിക്കന്‍ സന്ദര്‍ശനം നടത്തുക.
73 കാരിയായ സുശീല കാര്‍ക്കിയാണ് നേപ്പാളിലെ പുതിയ പ്രധാനമന്ത്രി. സെപ്റ്റംബര്‍ 12-നാണ് അവര്‍ അധികാരത്തിലെത്തിയത്. ഇതോടെ രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചു. മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ പുറത്താക്കിയ ശേഷമാണ് കാര്‍ക്കി അധികാരത്തിലെത്തിയത്. അഴിമതി, സാമൂഹിക മാധ്യമ നിരോധനം എന്നിവയെച്ചൊല്ലി ഒലി സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ജെന്‍ സി വിഭാഗത്തിലെ യുവജനങ്ങളാണ് ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Key Words: Nepal, India


COMMENTS